പ്രതിരോധ മേഖലയെ സംഘപരിവാര്‍ വല്‍ക്കരിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് അഗ്‌നിപഥ്: അഡ്വ.സോണി സെബാസ്റ്റ്യന്‍.

തളിപ്പറമ്പ്: ഇന്ത്യയുടെ പ്രതിരോധ മേഖലയിലേക്ക് രാഷ്ട്രീയമായി കടന്നു കയറുവാനുള്ള സംഘപരിവാര്‍ ആര്‍.എസ്.എസ് രാഷ്ട്രീയ

അജണ്ടയുടെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന അഗ്‌നിപഥ് പദ്ധതിയെന്ന് കെ.പി.സി.സി.ജന.സെക്രട്ടെറി അഡ്വ.സോണി സെബാസ്റ്റിയന്‍.

കോണ്‍ഗ്രസ് പ്രസ്ഥാനം ചെറുത്തു തോല്‍പ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു.

മുന്‍ എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐ യുടെ ഗുണ്ടാവിളയാട്ടത്തിനെതിരെയും സിപിഎം രാഷ്ട്രീയ

ഫാസിസത്തിനെതിരെയും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് എം. വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. ആര്‍. വിനോദ് മുഖ്യാഥിതിയായിരുന്നു.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി. ജനാര്‍ദ്ദനന്‍, എ.ഡി.സാബൂസ്, ഇ.ടി.രാജീവന്‍, കെ.നബീസബീവി, കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.എം.ശിവദാസന്‍, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്,

കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, പികെ സരസ്വതി, കൊയിലേരിയന്‍ ദാമോദരന്‍, വി.പദ്മനാഭന്‍ മാസ്റ്റര്‍, ഇ.ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.