വെള്ളാവില്‍ കോണ്‍ഗ്രസ് പതാകയും കൊടിമരവും മൂന്നാം തവണയും നശിപ്പിച്ചു- പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തി

തളിപ്പറമ്പ്: വെള്ളാവില്‍ പുതിയതായി നിര്‍മ്മിക്കുന്ന കോണ്‍ഗ്രസ് ഓഫീസിനോട് ചേര്‍ന്ന് ഉയര്‍ത്തിയ കൊടിയും കൊടിമരവും സിപിഎമ്മിന്റെ നേതൃത്വത്തില്‍ മൂന്നാം തവണയും നശിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപണം.

കഴിഞ്ഞ ഇരുപത്തി എഴാം തീയതി സതീശന്‍ പാച്ചേനിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക അന്നു രാത്രി തന്നെ നശിപ്പിക്കുകയും തുടര്‍ന്ന് ഇരുപത്തി എട്ടാം തീയതി പ്രതിഷേധ യോഗം ചേര്‍ന്നു വീണ്ടും ഉയര്‍ത്തിയ പതാകയാണ് ഇന്നലെ രാത്രി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് പതാക തുടര്‍ച്ചയായി നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാവില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഡിസിസി സെക്രട്ടറി ഇ.ടി രാജീവന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി .വി സജീവന്‍, ഇ.വിജയന്‍ മാസ്റ്റര്‍, രാജീവന്‍ വെള്ളാവ്, എ .ടി ജനാര്‍ദ്ദനന്‍, ടി.സൗമിനി, വി.വി.സി ബാലന്‍, പയ്യട്ട നാരായണന്‍, പി.വി.നാരായണന്‍കുട്ടി, ജയ്‌സണ്‍ പരിയാരം, വി.ബി.കുബേരന്‍ നമ്പൂതിരി, വി.വി.രവീന്ദ്രന്‍, പി.രാമറുകുട്ടി, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി