കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞിരങ്ങാട് സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതില്‍ പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

പരിയാരം: കാഞ്ഞിരങ്ങാട് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായിബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞിരങ്ങാട്

വൈദ്യനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ കൊടിയും കൊടിമരവും ഇന്നലെ രാത്രി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചതില്‍ പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

പ്രതിഷേധയോഗം ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി രാജീവന്‍ വെള്ളാവ്, കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം പി.സുഖദേവന്‍, യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് കെ.വി.സുരാജ്, പി.രാമര്‍കുട്ടി, കുമ്പക്കര കൃഷ്ണന്‍, കെ. രഘു എന്നിവര്‍ പ്രസംഗിച്ചു.

കൊടിമരം നശിപ്പിച്ച സ്ഥലത്ത് വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി.

പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കി .