പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ കോണ്‍ഗ്രസ്സല്ല-എം.എന്‍.പൂമംഗലം, ടി.ആര്‍.മോഹന്‍ദാസ്.
തളിപ്പറമ്പ്: പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.പൂമംഗലം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.
ഇരുവരുടെയും നിഷേധക്കുറിപ്പ് അതുപോലെ പ്രസിദ്ധീകരിക്കുന്നു.
നാരായണ പെരുവണ്ണാന്‍ കോണ്‍ഗ്രസ്സ് കാരനല്ല: സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ നാരായണ പെരുവണ്ണാന്‍ ബി ജെ പിയില്‍ ചേര്‍ന്നു എന്നുള്ള നിലയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ദുരൂഹവുമാണ്. ഇന്നേവരെയും കോണ്‍ഗ്രസ്സില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയോ മഴ പെയ്യുമ്പോള്‍ പോലും കോണ്‍ഗ്രസ്സ് ആഫീസിന്റെ വരാന്തയില്‍ പോലും കയറാത്ത വ്യക്തി എങ്ങനെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാകും. തളിപ്പറമ്പ സര്‍വ്വീസ് ബാങ്കില്‍ ഏതാനും മാസം പട്ടികജാതി വിഭാഗത്തിന്റെ പ്രതിനിധിയായി ഡയറക്ടറായിരുന്നു എന്നത് സത്യമാണു ആരംഭന്‍ നാരായണന്‍ എന്ന ഡയരക്ടര്‍ മരിച്ചുപോയ ഒഴിവിലേക്ക് രണ്ടു വര്‍ഷമായി കോണ്‍ഗ്രസ്സില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട വ്യക്തിയുടെ താല്‍പര്യപ്രകാരമാണ് ഇയാളെ നാമനിര്‍ദ്ദേശം ചെയ്തത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞാല്‍ അനുസരിക്കുകയോ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല എന്ന് മാത്രമല്ല എനിക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്നു പറഞ്ഞയാളാണ് . അതുകൊണ്ട് പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഇയാളെ ഒഴിവാക്കിഇദ്ദേഹത്തിന്റെ സ്വന്തക്കാരും ബന്ധുക്കളുമെല്ലാം സി.പി.എം ന്റെ സജീവ പ്രവര്‍ത്തകരുമാണ്. സത്യം ഇതാണെന്നിരിക്കെ ഇയാള്‍ കോണ്‍ഗ്രസ്സാണ് എന്ന് ചാപ്പ കുത്തുന്നതും കുപ്രചരണം നടത്തുന്നതും ദുരൂഹമാണു. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതാണ് ഇയാളുടെ ബി ജെ പി പ്രവേശനം എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു പത്മശ്രീ ലഭിച്ചപ്പോള്‍ നടന്ന സ്ഥീകരണ യോഗങ്ങളില്‍ ബി ജെ പി.യും സുരേഷ് ഗോപിയുമാണ് ഇതില്‍ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പരസ്യമായി പറഞ്ഞ ഇയാള്‍ എപ്പോ കോണ്‍ഗ്രസ്സായി കോണ്‍ഗ്രസ്സിന് അറിവുള്ള കാര്യമല്ല. ദുഷ്ടലാക്കോടെയുള്ള പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം.എന്‍. പൂമംഗലം, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ.ടി.ആര്‍. മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.
![]()