ബൊമ്മക്കൊലു ദര്‍ശിക്കാന്‍ ഗായകന്‍ വീരമണി രാജുവും പെരുഞ്ചെല്ലൂരിലെത്തി.

തളിപ്പറമ്പ്: പ്രശസ്ത തമിഴ് ഗായകന്‍ വീരമണി രാജു പെരുഞ്ചെല്ലൂരിലെത്തി.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ എം ആര്‍.വീരമണി രാജു തളിപ്പറമ്പ് പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന രണ്ടാം ബൊമ്മക്കൊലു ഉത്സവം കാണാനാണ് എത്തിയത്.

പള്ളിക്കെട്ട് ശബരിമലക്ക് കല്ലും മുള്ളും കാലുക്ക് മെത്തൈ എന്ന സൂപ്പര്‍ ഹിറ്റ് അയ്യപ്പഭക്തിഗാനം ആലപിച്ച വീരമണി രാജുവിന് കലൈമാമണി അവാര്‍ഡ്, ഹരിവരാസനം
പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബൊമ്മക്കോലു ദര്‍ശിച്ചശേഷം ഇഷ്ടപ്പെട്ട ചിലഗാനങ്ങള്‍ ആലപിച്ച ശേഷമാണ് അദ്ദേഹം  മടങ്ങിയത്.

വിജയ് നീലകണ്ഠന്‍ അദ്ദേഹത്തെ പൊന്നാടയും മൈസൂര്‍ പേട്ടയും ധരിപ്പിച്ച് ആദരിച്ചു.