പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

തളിപ്പറമ്പ്: പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

ഇന്നലെയാണ് ബി.ജെ പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തില്‍ നിന്ന് അദ്ദേഹം മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.

നേരത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പെരുവണ്ണാന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ പാര്‍ട്ടി പ്രതിനിധിയായി ഡയരക്ടറായിരുന്നു.

സംസ്ഥാന സമിതി അംഗം എ.പി ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ഉണ്ണിക്കൃഷ്ണന്‍ പണ്ടാരി എന്നിവരും മെമ്പര്‍ഷിപ്പ് സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

ഈ വര്‍ഷമാണ് നാരായണന്‍ പെരുവണ്ണാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചത്.