വിജയം നേടിയ കർണാടകയിലെ കോൺഗ്രസ് എം എൽ എ മാർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.

തളിപ്പറമ്പ്: തെരഞ്ഞെടുപ്പിൽ വിജയം നേടിയ കർണാടകയിലെ കോൺഗ്രസ് എം എൽ എ മാർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.

കർണാടകത്തിലെ സീനിയർ കോൺഗ്രസ്‌ നേതാവും ദവാൻകര നോർത്ത് എം എൽ എ യുമായ എസ്. എസ്. മല്ലികാർജുനയുടെ നേതൃത്വത്തിലാണ് എം എൽ എ മാർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വച്ച് തൊഴുതത്.

മുൻ ഉപ മുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ്‌ മുൻ പ്രസിഡൻ്റുമായ ജി. പരമേശ്വര എംഎൽഎ ഉൾപ്പെടയുള്ളവരുടെ പേരിലും പൊന്നിൻ കുടം വച്ച് തൊഴുതു.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സന്ദർശിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം രാഹുൽ ദാമോദരൻ, പി. എം. പ്രേകുമാർ, കെ.വി.സുരാഗ് , എ കെ രാജേഷ്, ഡോ. പ്രകാശ്, പ്രഭാകരൻ എന്നിവരും എം എൽ.എമാരോടൊപ്പം ഉണ്ടായിരുന്നു.