കാലാവധി കഴിഞ്ഞ മരുന്ന് വിതരണം: കുത്തകമരുന്ന് കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ തെളിവ്: മുഹമ്മദ് ബ്ലാത്തൂര്‍.

തളിപ്പറമ്പ്: മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കാന്‍ കുത്തക മരുന്നു കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ തെളിവാണ് കാലാവധി കഴിഞ്ഞ മരുന്നുവിതരണമെന്ന് കണ്ണൂര്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍.

സാധാരണക്കാരന്റെ ജീവന്‍ വെച്ച് സര്‍ക്കാര്‍ പന്താടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ കാലവധി കഴിഞ്ഞ മരുന്നുവിതരണം നടത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ഇന്‍-ചാര്‍ജും ബ്ലോക്ക് ജന. സെക്രട്ടറിയുമായ എം.എന്‍. പൂമംഗലം അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, സോമനാഥന്‍ മാസ്റ്റര്‍, ടി. ജാനകി, പി.വി.നാണു, എം.വല്‍സനാരായണന്‍, പ്രഭാകരന്‍ ഞാറ്റുവയല്‍, മാവില പന്മനാഭന്‍, എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കുന്നില്‍ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സനില്‍ പുത്തൂര്‍, വി.വി.സി.ബാലന്‍, കെ.വി.മുഹമ്മദ് കുഞ്ഞി, കെ.വി.അശോകന്‍, വല്‍സല തൃപ്പാണിക്കര, ഹംസ കൂനം, വി.പി.ഗോപിനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നേരത്തെ ബി.ജെ.പി നേതാക്കളാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പഉരത്തുകൊണ്ടുവന്നത്.