തളിപ്പറമ്പ് വ്യാപാരോല്‍സവ്: സമ്മാനങ്ങള്‍ വിതരണം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ 5 മുതല്‍ തളിപ്പറമ്പില്‍
നടത്തിവന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍-വ്യാപാരോല്‍സവിന്റെ ബമ്പര്‍ സമ്മാനം ഉള്‍പ്പെടെയുള്ള വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചിറവക്ക് മൊട്ടമ്മല്‍ മാള്‍ ഹൊറൈസണ്‍ ഹോട്ടല്‍ രാജാസ് ഹാളില്‍ നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജന.സെക്രട്ടെറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജനെ ചടങ്ങില്‍ ആദരിച്ചു.
ഒന്നാം സമ്മാനമായ കാര്‍, രണ്ട് സ്‌ക്കൂട്ടറുകള്‍, എയര്‍ കണ്ടീഷണര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, സ്മാര്‍ട്ട്‌ഫോണ്‍ മുതലായ സമ്മാനങ്ങളും സദസില്‍ ഉള്ളവര്‍ക്ക് ഇസ്‌ക്കാന്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത രണ്ട് സ്വര്‍ണനാണയങ്ങള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.
കോ-ഓര്‍ഡിനേറ്റര്‍ എം.എ.മുനീര്‍, കണ്‍വീനര്‍ സി.ടി.അഷറഫ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
പ്രധാന സ്‌പോണ്‍സര്‍ എം.പി.ഹസന്‍(ഇസ്‌ക്കാന്‍ ഗോള്‍ഡ്), മുഹമ്മദ്‌റാഫി, ആസിഫ്(ഷൂബീഡു), ഫാറൂഖ്(സെഞ്ച്വറി ഫാഷന്‍സിറ്റി), ഫര്‍സീന്‍(കെ.എം.പ്ലൈവുഡ്) എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ആദരവും ദേവസ്യ മേച്ചേരി നിര്‍വ്വഹിച്ചു.
മീഡിയ പാര്‍ട്ണര്‍ അനീസിനേയും(ആഡ്സ്റ്റാര്‍)ചടങ്ങില്‍ ആദരിച്ചു.
സഹ പ്രോഗ്രാം കണ്‍വീനര്‍മാരായ കെ.വി.ഇബ്രാഹിംകുട്ടി, സി.പി.ഷൗക്കത്തലി, വൈസ് പ്രസിഡന്റുമാരായ ആല്‍ഫ മുസ്തഫ, കെ.അയൂബ്, സെക്രട്ടേറിയേറ്റ് മെമ്പര്‍മാരായ പ്രദീപ്കുമാര്‍, സോണി അബ്ദുള്‍ റഹ്‌മാന്‍ ഹാജി, പി.സിദ്ദിക്ക്, കെ.അബ്ദുല്‍റഷീദ്, സെക്രട്ടെറി ആലിക്കുഞ്ഞി, യൂത്ത് വിംഗ് പ്രസിഡന്റ് ബി.ഷിഹാബ്, കെ.ഷമീര്‍, അലി ആല്‍പി എന്നിവര്‍ പ്രസംഗിച്ചു.
ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു. വേദിയില്‍ മ്യൂസിക്കല്‍ കോമഡി ഷോയും അരങ്ങേറി.