തകര്‍ക്കല്‍-കത്തിക്കല്‍-തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് ചുമരുകള്‍ മാത്രം ബാക്കി- സ്കൂട്ടര്‍ കത്തിച്ചു- തളിപ്പറമ്പില്‍ സംഘര്‍ഷം-പിന്നില്‍ സി.പിഎം എന്ന് കോണ്‍ഗ്രസ്-
തളിപ്പറമ്പ്: തളിപ്പറമ്പില്‍ സംഘര്‍ഷം, കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്ത സംഘം മുറ്റത്ത് പാര്‍ക്ക് ചെയ്ത നിസാം മയ്യിലിന്റെ കെ.എല്‍ 59 എസ് 2666 സ്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു.
കോണ്‍ഗ്രസ് മണ്ഡലം-ബ്ലോക്ക് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മന്ദിരം പൂര്‍ണമായി തന്നെ അടിച്ചു തകര്‍ത്ത സംഘം ഓഫീസിന്റെ ചുമരുകള്‍ മാത്രമേ ബാക്കിവെച്ചിട്ടുള്ളൂവെന്ന് ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന് പറഞ്ഞു.
ഇന്ന് രാത്രി 9.15 നായിരുന്നു സംഭവം.
സി.പി.എം ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയ സംഘമാണ് ആക്രമം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.
അകത്ത് കടന്നസംഘം കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത ശേഷമാണ് സ്കൂട്ടര്‍ തീവെച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
തളിപ്പറമ്പ് പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.