തളിപ്പറമ്പ് നഗരസഭയില്‍ കണ്‍ട്രോള്‍റൂം തുറന്നു–ഫോണ്‍ നമ്പറുകള്‍-9074452136, 9447044087.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ദുരന്തനിവാരണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചു.
ഇന്ന് വൈകുന്നേരം ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
കാലവര്‍ഷക്കെടുതിയില്‍ എന്ത് അത്യാഹിതങ്ങള്‍ ഉണ്ടായാലും 24 മണിക്കൂര്‍ നേരവും ഇതിനായി രൂപീകരിച്ച കണ്‍ട്രോള്‍റൂമില്‍ വിവരമറിയിക്കണമെന്ന് നഗരസഭാ സെക്രട്ടെറി അറിയിച്ചു.
