തടവുകാരന്‍ രക്ഷപ്പെട്ടു-പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലാണ് സംഭവം.
പരിയാരം: ചികിത്സയില്‍ കഴിയുകയായിരുന്ന തടവുകാരന്‍ സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു.

കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്നും അപസ്മാര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ 10- തീയതി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരനായ ചട്ടഞ്ചാല്‍ തെക്കില്‍ പോഡൂര്‍ മഠത്തെ അബ്ദുള്‍ ഖാദറിന്റെ മകന്‍ മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് (35) ആണ് ഇന്ന് വൈകുന്നേരം നാലോടെ വാര്‍ഡില്‍ നിന്ന് ഓടിപ്പോയത്.
കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ബൈക്ക് കളവു കേസിലെ പ്രതിയാണ് ഇയാള്‍. പോലിസ് വ്യാപക അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജില്‍ പ്രത്യേക പ്രിസണേഴ്‌സ് വാര്‍ഡ് ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ന് പരാതിയുണ്ട്.
