തളിപ്പറമ്പിലെ റെയില്‍വേ റിസര്‍ഷേന്‍ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം: ബിജെപി മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പിലെ അടച്ചിട്ട റെയില്‍വെ റിസര്‍വേഷന്‍ സെന്റര്‍ തുറക്കാന്‍ ബി.ജെ.പി ഇടെപടുന്നു.

താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിച്ച യാത്രക്കാരന്‍,

യാത്ര ചെയ്യുമ്പോള്‍ ടിടിആറിന്റെ പരിശോധനയില്‍ അതില്‍ തെറ്റ് കണ്ടത്തുകയും,.

അതിന്റെ ഭാഗമായി, റെയില്‍വേ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ താല്‍കാലികമായി അടച്ചിരിക്കുകയാണ്.

ദിവസനേ നിരവധി പേര്‍ മലയോരത്തിനിന്നടക്കം ആശ്രയിക്കുന്ന കേന്ദ്രമാണ് തളിപ്പറമ്പ്.

അതു കൊണ്ട് തന്നെ റെയില്‍വേ വിഭാഗം വേഗത്തില്‍ അന്വേഷണം നടത്തി തെറ്റു ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും, സാധാരണക്കാര്‍ക്ക് ആശ്രയമായ ടിക്കറ്റ് കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള

സൗകര്യം ഒരുക്കണമെന്നഭ്യര്‍ത്ഥിച്ച് റെയില്‍വേ പാസഞ്ചര്‍ ചെയര്‍മാന്‍ പി.കെ.കൃഷ്ദാസിന്, ബിജെപി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് രമേശന്‍ ചെങ്ങുനി നിവേദനം നല്‍കി.

 സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മേഖല ജനറല്‍ സെക്രട്ടറി വിനോദ് മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എ.അശോകന്‍ എന്നിവര്‍ പങ്കെടുത്തു.