കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ഭയപ്പെടേണ്ട-ഭക്ഷണത്തില്‍ വെളുത്തുള്ളിയും ഇഞ്ചിയും ചെറുനാരങ്ങും കൂടുതല്‍ ഉള്‍പ്പെടുത്തുക-ഉദിനൂര്‍ എം.ബാബുവൈദ്യര്‍.
പരിയാരം: വെളുത്തുള്ളിയും ചെറുനാരങ്ങയും ഇഞ്ചിയും കൊണ്ട് കോവിഡ് വാക്‌സിന്റെ ദൂഷ്യഫലങ്ങളെ പ്രതിരോധിക്കാമെന്ന് ഉദിനൂര്‍ എം.ബാബുവൈദ്യര്‍.
കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന മരുന്ന് നിര്‍മ്മാതാക്കളുടെ തുറന്നുപറച്ചില്‍ വാക്‌സിന്‍ എടുത്തവരില്‍ കടുത്ത ആശങ്കക്ക് ഇടയാക്കിയ സാഹചര്യത്തില്‍ അതിന് പ്രതിരോധവുമായി എത്തുകയാണ് പ്രമുഖ ആയുര്‍വേദ ചികില്‍സകനും കിനാത്തിലെ അഭിനന്ദ് ആയുര്‍വേദ ഫാര്‍മസി ഉടമയുമായ ഉദിനൂര്‍ എം.ബാബു വൈദ്യര്‍.
രക്തം കട്ടപിടിക്കുന്നതാണ് വാക്‌സിന്റെ പ്രധാന ദോഷമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന കുഴഞ്ഞുവീണ് മരണങ്ങള്‍
ഇതിന്റെ ഉദാഹരണമാണ്.
വളരെ ചുരുങ്ങിയ ചെലവില്‍ രക്തം കട്ടപിടിക്കുന്നതിനെ പ്രതിരോധിക്കാമെന്ന് ബാബു വൈദ്യര്‍ പറയുന്നു.
ഭക്ഷണത്തിലൂടെയാണ് ഇതിന് പരിഹാരം കാണേണ്ടത്.
ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവ സ്ഥിരമായി ഭക്ഷണത്തോടൊപ്പം ഉപയോഗിക്കുകയാണ് ഇതിനുള്ള പ്രതിരോധ മാര്‍ഗം.
ഇതോടൊപ്പം നാടന്‍ കാന്താരിയും ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
മാംസത്തേക്കാള്‍ കൂടുതല്‍ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഇതോടൊപ്പം അമുക്കരം അടങ്ങിയ ആയൂര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുന്നതും പ്രതിരോധം വര്‍ദ്ധിപ്പിക്കും.
കറുത്ത എള്ള് വറുത്ത് പൊടിച്ച് വെല്ലം ചേര്‍ത്ത് ഉപയോഗിക്കുന്നതും വെള്ളം ധാരാളം കുടിക്കുന്നതും നല്ലതാണെന്ന് ബാബുവൈദ്യര്‍ പറഞ്ഞു.