സിപിഎം ജനാധിപത്യ അവകാശങ്ങളെ അംഗീകരിക്കണം: എം.എല്‍.അശ്വിനി

കല്ല്യാശ്ശേരി: സംസ്ഥാനപാര്‍ട്ടിയായി ചുരുങ്ങിയിട്ടും അക്രമമാര്‍ഗത്തില്‍ നിന്ന് സിപിഎം പിന്തിരിഞ്ഞിട്ടില്ലെന്നും, നിരന്തരമായുണ്ടാകുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്ലെങ്കിലും ജനാധിപത്യഅവകാശങ്ങളെ അംഗീകരിക്കാന്‍ സിപിഎം തയ്യാറാകണമെന്നും കാസര്‍ഗോഡ് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍.അശ്വിനി ആവശ്യപ്പെട്ടു.

ലോകസഭാ തെരഞ്ഞെടുപ്പിനിടെ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ബിജെപി ബൂത്ത് ഏജന്റ് ബാബുവിനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും എംഎല്‍ അശ്വിനി ആവശ്യപ്പെട്ടു.

ബിജെപി മാടായി മണ്ഡലം പ്രസിഡന്റ് സി.ഭാസ്‌കരന്‍, ജനറല്‍ സെക്രട്ടറിമാരായ സുജിത്ത് വടക്കന്‍, സജീവന്‍ വെങ്ങര, പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗം മോഹനന്‍ കുഞ്ഞിമംഗലം, കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുമേഷ് ദാമോദരന്‍, രമേശന്‍, ശ്രീജു ആലക്കോട് എന്നിവരും ഒപ്പമുണ്ടായിരുന്നു.