പശുവിനെ മോഷ്ടിച്ചുവിറ്റ കറവക്കാരന് അറസ്റ്റില്‍
തൃശൂര്‍: ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച കേസില്‍ കറവക്കാരന് അറസ്റ്റില്‍.

തമിഴ്നാട് തൂത്തുക്കുടി ചാലയ്ക്കല്‍ രാമമൂര്‍ത്തി (41) ആണ് പിടിയിലായത്.
പെരുമ്പാവൂര്‍ പുഷ്പഗിരി സ്വദേശിനി വനസ്പതിയുടെ പശുവിനെയാണ് ഇയാള്‍ മോഷ്ടിച്ചത്.
ഫെബ്രുവരി 15നു പുലര്‍ച്ചെയാണു പശുവിനെ കൊണ്ടുപോയത്.
കുറച്ചുദൂരം നടത്തിക്കൊണ്ടുപോയതിന് ശേഷം അവിടെ കെട്ടിയിട്ടു.
രാത്രിയിലെത്തി വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
പശുവിനെ റോഡിലൂടെ കൊണ്ടുപോകുന്നതു സമീപ വീട്ടിലെ വിദ്യാര്‍ഥി കണ്ടിരുന്നു.
രാമമൂര്‍ത്തി നേരത്തെ ജോലിനോക്കിയിരുന്ന പെരുമ്പാവൂരിലെ ഫാം ഉടമയ്ക്കു പശുവിനെ വിറ്റ് 48,000 രൂപ വാങ്ങി.
ഇതുമായി ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നു.
വിശ്വസ്ഥത നടിച്ചാണ് രാമമൂര്‍ത്തി ഉടമസ്ഥരെ കബളിപ്പിച്ചിരുന്നത്.
20 വര്‍ഷമായി ത്തിലെ വിവിധ ഇടങ്ങളില്‍ ഇയാള്‍ കറവക്കാരനായി ജോലിക്കെത്തുന്നുണ്ട്.
പശുവിനെ മോഷ്ടിച്ചതു രാമമൂര്‍ത്തിയാവാമെന്നു പൊലീസ് സംശയം പ്രകടിപ്പിച്ചപ്പോള്‍ ആദ്യം വനസ്പതിയും വിശ്വസിച്ചില്ല.
പിന്നീട് പൊലീസ് പശുവിനെ കണ്ടെത്തി.
ഇതിനിടെ പശു പ്രസവിച്ചിരുന്നു. പശുവിനെയും കിടാവിനെയും പൊലീസ് വനസ്പതിക്കു തിരിച്ചുനല്‍കി.
പ്രതി പെരുമ്പാവൂരില്‍ തിരിച്ചെത്തുമെന്ന ധാരണയില്‍ പൊലീസ് നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു.
കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന
രാമമൂര്‍ത്തി തിരിച്ചെത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
