തളിപ്പറമ്പ് നഗരസഭയിലെ മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്നത് തടയണം-സി.പി.ഐ മണ്ഡലം സമ്മേളനം-
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ മാലിന്യങ്ങളും മലിനജലവും ഓടകളിലൂടെ ഒഴുക്കിവിട്ട് പാളയാട് തോട് ഭാഗത്തെ കിണറുകളിലും, കീഴാറ്റൂര്‍ വയലിലും എത്തി പൊതുജനങ്ങള്‍ക്ക്
ദുരിതമുണ്ടാക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.
സമ്മേളനത്തെ അഭിവാദ്യം ചെയത് സി.പി.ഐ ജില്ലാ സെക്രട്ടരി അഡ്വ:പി.സന്തോഷ് കുമാര്‍ എം.പി, അസിസ്റ്റന്റ്റ് സെക്രട്ടറി കെ.ടി.ജോസ്, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ എ.പ്രദീപന്‍, കെ.വി.ബാബു, വേലിക്കാത്ത് രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ എക്‌സിക്യുട്ടീവ് അംഗം സി.രവീന്ദ്രന്‍ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സി.ലക്ഷ്മണന്‍ അവതരിപ്പിച്ചു. വി.വി.കണ്ണന്‍ പൊതു ചര്‍ച്ചക്ക് മറുപടി പ്രസംഗം നടത്തി.
സംഘാടക സമിതി വൈസ് ചെയര്‍മാന്‍ പി.ഗംഗാധരന്‍ നന്ദി പറഞ്ഞു.
മണ്ഡലം സെകട്ടിയായി പി.കെ.മുജീബ് റഹമാനെയും മണ്ഡലം കമ്മിറ്റി അംഗങ്ങളായി വി.വി.കണ്ണന്‍, പി.വി.ബാബു, സി.ലക്ഷമണന്‍, കോമത്ത് മുരളീധരന്‍, എ.ബാലകൃഷ്ണന്‍,
ടി.വി.നാരായണന്‍, എ.വി.രതീഷ്, കെ.വി. സൂര്യസോമന്‍, എം.രഘുനാഥ്, ഒ.വി.പ്രമോദ്, പയ്യരട്ട ഗംഗാധരന്‍, പി.എ. ഇസ്മയില്‍, എ.കെ.ശോഭന, റിഞ്ചുമോള്‍ എന്നിവരെയും തെരഞ്ഞെടുത്തു.
