സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റി ഓഫീസിന് വീട്ടുനികുതി പിരിക്കുന്നത് വാസഗൃഹമെന്ന പേരില്‍-യൂത്ത്ലീഗ് പരാതി നല്കി.
പരിയാരം: സിപിഎം പരിയാരം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ നികുതിവെട്ടിപ്പ് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗിന്റെ പരാതി.
സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ അധീനതയിലുള്ള പരിയാരം ചിതപ്പിലെ പൊയിലിലെ സി.പി.എം പരിയാരം ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടം കെട്ടിടനികുതി ഇനത്തില്‍ വന്‍ നികുതിവെട്ടിപ്പ് നടത്തി പഞ്ചായത്തിനെ കവളിപ്പിച്ച നടപടിയില്‍ സമഗ്ര അന്വേഷണം നടത്തി നികുതി വെട്ടിപ്പ് തടയാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.വി.അഷറഫ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയനുസരിച്ച് 12 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച കെട്ടിടം നിരവധി തവണകളായി പുനര്‍നിര്‍മ്മിച്ച് ഏതാണ്ട് 3000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള കെട്ടിടത്തോടയാണ് നിലവിലുള്ളത്.
എന്നാല്‍ പഞ്ചായത്ത് രേഖകളില്‍ വാസഗൃഹം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി 151 രൂപയാണ് വര്‍ഷങ്ങളായി ഇതിന് നികുതി അടക്കുന്നതെന്നാണ് ആരോപണം.
പൊതുജനങ്ങളുടെ വാസഗൃഹത്തിന് കൃത്യമായി നികുതി പിരിക്കുകയും പഞ്ചായത്ത് ഭരണത്തിന്റെ തണലില്‍ രാഷ്ട്രീയപാര്‍ട്ടി ഓഫീസുകള്‍ക്ക് നികുതി ഇളവ് നല്‍കുകയും ചെയ്യുന്നതായാണ് പരാതി.
സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തുവാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.