സത്യന്റെ മകന്‍ സതീഷ്‌സത്യന്‍ വില്ലനായി അഭിനയിച്ച ശുദ്ധികലശം-@45.

അനശ്വരനടന്‍ സത്യന്റെ മകന്‍ സതീഷ്‌സത്യനെ വില്ലനാക്കി മലയാളത്തില്‍ അവതരിപ്പിച്ച സിനിമയാണ് ശുദ്ധികലശം.

നടന്‍ മധു ഉമാ ആര്‍ട്‌സ് സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയതത് പി.ചന്ദ്രകുമാര്‍.

1979 മാര്‍ച്ച് 16 ന് 45 വര്‍ഷം മുമ്പ്ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്.

കെ.രാധാകൃഷ്ണനാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

ആര്‍.എന്‍.പിള്ളയും വി.കരുണാകരനുമാണ് ക്യാമറാമാന്‍മാര്‍. എഡിറ്റര്‍-ജി.വെങ്കിട്ടരാമന്‍.

പരസ്യം അമ്പിളി. അജന്താ റിലീസാണ് വിതരണക്കാര്‍. മധു തന്നെയാണ് നായകന്‍.

ശ്രീവിദ്യ, സീമ, രഘുനാഥ്, ശങ്കരാടി, ടി.പി.മാധവന്‍, എന്‍.എസ്.വഞ്ചിയൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമ അക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്.

ഒരു കാലഘട്ടത്തിന്റെ ഗുണ്ടയായി സിനിമയില്‍ വിലസിയ ജഗ്ഗുവിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ശുദ്ധികലശം.

ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ശ്യാം. അന്തരംഗം ഒരു ചെന്താമര-ജയചന്ദ്രന്‍, മൗനരാഗപ്പൈങ്കിളിനിന്‍-എസ്.ജാനകി. ഓര്‍മ്മകളില്‍-എസ്.പി.ബാലസുബ്രഹ്‌മണ്യം, എസ്.ജാനകി, അമ്പിളി. യൗവ്വനം തന്ന വീണയില്‍-എസ്.ജാനകി.