അബദ്ധത്തില്‍ കഴുത്തില്‍ ചരട് കുടുങ്ങി 10 വയസുകാരന്‍ മരിച്ചു.

പാപ്പിനിശ്ശേരി: വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു.

ഇരിണാവ് പുത്തരി പ്പുറത്തെ കെ.വി.ജലീലിന്റെയും ആയിഷയുടെയും ഏകമകന്‍ കെ.വി.ബിലാല്‍ (10) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇരിണാവ് ഹിന്ദു എല്‍.പി.സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഉച്ചക്ക് 12 മണിക്ക് ഹിന്ദു എല്‍ പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ആനാം കൊവ്വല്‍ മുഹ്‌യദ്ധീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.