സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി റോഡില്‍ തെറിച്ചു വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.

മധൂര്‍: സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി റോഡില്‍ തെറിച്ചു വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.

മധൂര്‍ കാന്തല സ്വദേശിനി ഐറിന്‍ ഡിസൂസ (44) ആണ് മരിച്ചത്.

മാര്‍ച്ച് രണ്ടിന് ബേള ദര്‍ബത്തടുക്കയില്‍ വെച്ചായിരുന്നു അപകടം.

കുമ്പള ശാന്തിപള്ളയിലെ സഹോദരപുത്രന്റെ നൂലുകെട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു.

സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങിയതിന് തുടര്‍ന്ന് റോഡിലേക്ക് തലയിടിച്ച് വീണ ഇവര്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: ജോയ് തോമസ്.

മക്കള്‍: ഷാന്‍വിന്‍, ശ്രജന്‍ ഡിയോണ്‍.

സഹോദരങ്ങള്‍: ജോണ്‍ ക്രാസ്റ്റ, പീറ്റര്‍ ക്രാസ്റ്റ, സലിന്‍ ക്രാസ്റ്റ, ഇഗ്‌നസ് ക്രാസ്റ്റ, കാര്‍മിന്‍ ക്രാസ്റ്റ, നതാലിന്‍ ക്രാസ്റ്റ.

ശവസംസ്‌കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊല്ലങ്കാന സെന്റ് തോമസ് ചര്‍ച്ചില്‍.