അമിതമദ്യപാനം-ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു
പയ്യന്നൂര്‍: അമിതമദ്യപാനം-ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു.
പയ്യന്നൂര്‍ കേളോത്ത് മായി വീട്ടില്‍ എം.ഷാജി(46)ആണ് മരിച്ചത്.
ഇന്നലെയായിരുന്നു സംഭവം.
അമിതമായി മദ്യപിച്ച് പയ്യന്നൂരിലെ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ ഷാജിയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
പരേതരായ കൃഷ്ണന്‍-നാരായണി ദമ്പതികളുടെ ഏക മകനാണ്.
