കരിമ്പം ഇ.ടി.സിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ബംഗാള്‍ സ്വദേശി മരിച്ചു.
തളിപ്പറമ്പ്: കരിമ്പം ഇ.ടി.സിയില്‍ നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴ വീണ് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു.
ജയ്പാല്‍ഗുരി ജില്ലയിലെ ബാരാഘാരിയ സ്വദേശി സ്വപന്റായി(36) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
കെട്ടിടത്തിന്റെ മുകളില്‍ നിന്നും പലക എടുക്കുമ്പോള്‍ പലക കഴുത്തില്‍ വീണ് പരിക്കേറ്റ ഇയാളെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.
മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
