കാര്‍ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

കുടിയാന്മല. കാര്‍ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

നടുവില്‍ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയില്‍ ഹൗസില്‍ ലീല (62)യാണ് മരിച്ചത്.

ചൊവ്വാഴ്ച്ച വൈകുന്നേരം 4.40 ന് പുറഞ്ഞാണിലായിരുന്നു അപകടം.

സാരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരണമടഞ്ഞു.

മകള്‍: അമ്പിളി (മുന്‍ പഞ്ചായത്തംഗം, ശ്രീകണ്ഠാപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക).

മരുമകന്‍: സുരേന്ദ്രന്‍ (കെ എസ്.ആര്‍.ടി.സി).

സഹോദരങ്ങള്‍: നാരായണി, വത്സമ്മ, സിന്ധു, റെജികുമാര്‍, പരേതരായ ദേവി, വിലാസിനി.

കൂടിയാന്മല പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

അപകടം വരുത്തിയ കെ.എല്‍-59.പി.8064 നമ്പര്‍ കാര്‍ പോാലീസ് കസ്റ്റഡിയിലെടുത്തു ഓടിച്ചയാള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.