മട്ടന്നൂര്‍ കീച്ചേരി ചെള്ളേരിയില്‍ കനാല്‍ തുരങ്കത്തില്‍ യുവാവ് മരണപ്പെട്ടു.
മട്ടന്നൂര്‍: കീച്ചേരി ചെള്ളേരിയില്‍ കനാല്‍ തുരങ്കത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു.
കോളാരി കുഭം മൂലയിലെ പി.കെ.റാഷിദ് (30) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം.
പഴശ്ശി ഇറിഗേഷന്റെ അധിനതയിലുള്ള തുരങ്കത്തില്‍ ഇന്ന് ഉച്ചയോടെയാണ് റാഷിദ് അഞ്ച് സുഹൃത്തുക്കളോടൊപ്പം
മീന്‍ പിടിക്കാന്‍ പോയത്.
ചാവശ്ശേരി പറമ്പിലെ ചിക്കന്‍ സ്റ്റാള്‍ ഉടമയാണ്.
കോളാരിയിലെ ചോലയില്‍ ഖാദര്‍-സുബൈദ (കാറാട്) ദമ്പതികളുടെ മകനാണ്.
ഭാര്യ:വാഹിദ.
മക്കള്‍: മുഹാദ്, സിദറത്തുല്‍ മുന്‍തഹ, ഹംദാന്‍.
മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.