ദേശീയപാത നവീകരണ ജോലിക്കെത്തിയ സംഘത്തിലെ ജീവനക്കാരന്‍ ഉറക്കത്തില്‍ മരണപ്പെട്ടു
തളിപ്പറമ്പ്: ദേശീയപാത നവീകരണ ജോലിക്കെത്തിയ സംഘത്തിലെ ജീവനക്കാരന്‍ ഉറക്കത്തില്‍ മരണപ്പെട്ടു.
ജാര്‍ഖണ്ഡ് സ്വദേശിയായ കമലേഷ്‌റാം(33) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെ ഉറങ്ങാന്‍ കിടന്ന കമലേഷ്‌റാം ഇന്ന് രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തണുത്ത് മരവിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
കമലേഷ്‌റാമിന്റെ ഭാര്യാപിതാവ് പ്രഭുറാമും റോഡ് നവീകരണ ജോലിക്ക് ഉണ്ടായിരുന്നു.
മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയ മൃതദേഹം വിമാനം വഴി നാട്ടിലേക്ക് കൊണ്ടുപോയി.