നഗരസഭാ വളപ്പിലെ പഴയ കെട്ടിടം അപകടത്തില്‍.
തളിപ്പറമ്പ്: അപകടാവസ്ഥയിലായ സ്വന്തം കെട്ടിടം പൊളിച്ചുമാറ്റാന്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ക്ക് മടി.

അപകടാവസ്ഥയിലാമെന്ന് വ്യക്തമായതിനാല്‍ പത്ത് വര്‍ഷം മുമ്പ് തന്നെ ഉപേക്ഷിക്കപ്പെട്ട നഗരസഭാ ഓഫീസ് വളപ്പിലെ കെട്ടിടമാണ് ഇപ്പോഴും നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്.
80 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ പട്ടിക മുഴുവന്‍ ദ്രവിച്ച നിലയിലാണ്.
ഇപ്പോള്‍ നഗരസഭയിലെ പഴയ ഫയലുകളും രേഖകളുമൊക്കെയാണ് ഇതിനകത്ത് സൂക്ഷിച്ചിരിക്കുന്നത്.
ഇതിന് സമീപത്തായി പുതിയ ടൗണ്‍ഹാള്‍ കോംപ്ലക്‌സ് പണിയുന്ന സമയത്ത് ഇത് പൊളിച്ചുമാറ്റാമെന്ന നിലപാടിലാണ് നഗരസഭാ അധികൃതര്‍.
പലരും ഇവിടെ വാഹനങ്ങളും മറ്റും പാര്‍ക്ക് ചെയ്യുന്നുണ്ട്.
ഈ മഴക്കാലത്തെ അതിജീവിക്കാനാവുമോ എന്ന് സംശയിക്കുന്ന കെട്ടിടം അടിയന്തിരമായി പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാണ്.
