ഉല്‍സവാന്തരീക്ഷത്തില്‍ കണ്ണൂര്‍ രൂപതയിലെ മൈനര്‍ സെമിനാരി ആശീര്‍വാദകര്‍മ്മം
കരിമ്പം.കെ.പി.രാജീവന്‍.

പരിയാരം: രണ്ട് പതിറ്റാണ്ടുകളായി കണ്ണൂര്‍ രൂപതയുടെ സ്വപ്ന പദ്ധതികളിലൊന്നായ മൈനര്‍ സെമിനാരിയുടെ ആശീര്‍വാദ കര്‍മം
പരിയാരത്ത് കര്‍ദ്ദിനാള്‍ ആന്റണി പൂലാ നിര്‍വഹിച്ചു.
കണ്ണൂര്‍ രൂപതയിലെ വൈദീക വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യത്തെ ആറു വര്‍ഷങ്ങളിലെ പരിശീലനം നല്‍കാനായി പരിയാരത്ത് നിര്‍മിച്ച ജോണ്‍പോള്‍ ഭവന്‍ മൈനര്‍ സെമിനാരിയുടെ
ആശീര്‍വാദ കര്‍മത്തില്‍ എട്ട് രൂപതകളിലെ ആര്‍ച്ച് ബിഷപ്പ്മാരും ബിഷപ്പ്മാരും നൂറുകണക്കിന് വൈദീകരും സസ്യസ്തരും അല്‍മായരും പങ്കെടുത്തു.
ഞായറാഴ്ച രാവിലെ പരിയാരത്തെത്തിയ കര്‍ദിനാളും ബിഷപ്പ്മാരും വൈദികരും മലബാറിന്റെ മിഷനറിമാരില്‍
പ്രമുഖനായ ഫാദര്‍ എല്‍.എം.സുക്കോളിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയാണ് സെന്റ് സേവ്യേഴ്‌സ് പളളി പരിസരത്ത് എത്തിയത്.
പുഷ്പവൃഷ്ടിയും ബാന്റ്, ചെണ്ടവാദ്യങ്ങളുടെ അകമ്പടികളോടെ വിശ്വാസ സമൂഹം പിതാക്കന്‍മാരെ ആദരപൂര്‍വം സ്വീകരിച്ചു.
മുപ്പതിനായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സെമിനാരിയില്‍ 6 ബാച്ചകളിലായി 100 വൈദീക വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
സെമിനാരി ആശീര്‍വാദ കര്‍മത്തിന്റെ ഭാഗമായി പ്രാര്‍ത്ഥാനലയത്തിന്റെ കൂദാശയും നടന്നു.
ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി, ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍,
സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ്, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല ഉള്‍പ്പെടെ
സഹകാര്‍മികരായിരുന്നു.
രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് പൈനാടത്താണ് സെമിനാരി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
