കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആശുപത്രിയെ കുറിച്ച് പ്രദീപന്‍ മാകുറ്റി എഴുതിയ അനുഭവം പങ്കു വെക്കുന്നു….

.

കുറച്ചീസം മുന്നെഒരു രാത്രി
രണ്ട് മണിയോടെ അച്ഛന് നെഞ്ചിലൊരു ഭാരം പോലെ തോന്നുകയും,ശരീ
രം മൊത്തം വിയര്‍ക്കുകയും,കഴുത്തിന് മുക
ളിലേക്ക് ഇരു ചെവികള്‍ വരെ മസില്‍ പിടി
ക്കുന്ന പോലെ അനുഭവപ്പെടുകയും, ശ്വാസതടസ്സം ഉണ്ടാകുകയുംചെയ്തു
ഉടനെ കൂത്തുപറമ്പ് കൃസ്തു രാജ ആശുപത്രി
യില്‍ കൊണ്ട് പോയി ഇസിജി എടുത്തു വേരി
യേഷന്‍ കണ്ടതിനാല്‍ ഉടനെ ഐ സി യു സൗകര്യമുള്ള വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തില്‍ കണ്ണൂരുള്ള പ്രശസ്ത പഞ്ചനക്ഷത്ര സ്വകാര്യ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..അവിടെ ചെന്ന ഉട
നെ കേഷ്യുവാലിറ്റിയില്‍ കയറ്റി. ഒന്നുരണ്ട്മണിക്കൂര്‍ കഴിഞ്ഞ്ചാര്‍ജ്ജെന്ന് പറഞ്ഞ് 13500 അട
യ്ക്കാന്‍ പറഞ്ഞു.പണം കെട്ടി.കൂടെ പോയ
വര്‍ പുറത്ത് കാത്ത് നിന്നു.

കുറച്ച് കഴിഞ്ഞ് ICU വിലേക്ക് മാറ്റുകയാണ് ഒരു ദിവസത്തേക്ക് എട്ടായിരം രൂപയാകും മറ്റു കാര്യങ്ങള്‍ ഡോക്ടര്‍വന്നതിന് ശേഷം പറയാമെന്നും പറഞ്ഞു.

കുറച്ച് കഴിഞ്ഞ് ഡോക്ടര്‍ വന്നു ആഞ്ചിയോ ഗ്രാം ചെയ്യണമെന്ന് പറഞ്ഞു.ആഞ്ചിയോഗ്രാമിന് 9000 ആകുമെന്നും .
ബ്ലോക്കുണ്ടാകാനാണ് സാദ്യത , അങ്ങനെയാണെങ്കില്‍ അപ്പോള്‍ തന്നെ ആഞ്ചിയോപ്ലാസ്റ്റ് ചെയ്യണമെന്നും ആഞ്ചിയോപ്ലാസ്റ്റിന് ഒരു ബ്ലോക്കാണെങ്കില്‍ ഒന്നര ലക്ഷം ആകുമെന്നും പറഞ്ഞു.

അപ്പോഴാണ് അനുജന്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ശ്രദ്ധിച്ചത് അതില്‍ ക്രിയാറ്റിന്‍18 ന് മേലെ ആയിരുന്നു , നോര്‍മലിനും വളരെകൂടുതല്‍. അവന്റെ ഭാര്യയുടെ അചഛര്‍ ക്രിയാറ്റിന്‍ കൂടിയ സമയത്ത് ആഞ്ചിയോപ്ലാസ്റ്റ് ചെയ്തതും , ശ്വാസംമുട്ടല്‍ കൂടി മരണപെട്ടതും അവന്‍ സൂചിപ്പിച്ചു. അതൊന്നും പ്രശ്‌നമില്ല എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഒന്നര ലക്ഷം എങ്ങനെ എങ്കിലും ഉണ്ടാക്കാം,അതിനേക്കാളുപരി അച്ഛന്റെ ജീവന്‍ പ്രധാനമായത് കൊണ്ടും ഞങ്ങള്‍ എന്ത് വേണമെന്നാലോചിച്ചു വിഷമിച്ചു നില്‍ക്കുമ്പോഴാണ് ഈയടുത്തകാലത്ത് ഒരുസൂഹൃത്തിന്റെ അമ്മക്ക് ഇത് പോലെ ഒരുപ്രശ്‌നമുണ്ടായതുംജില്ലാ ആശുപത്രിയില്‍ വെച്ച് ആഞ്ചിയോപ്ലാസ്റ്റ് ചെയ്തതും ഓര്‍മ്മ വന്നത് , ഉടന്‍ ആ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞുഒന്നും നോക്കേണ്ട വേഗം ജില്ലാ ആശുപത്രിയിലേക്ക് വിട്ടോ എന്ന് .

ഇതിലിടക്ക് ഈ പഞ്ചനക്ഷത്ര ഹോസ്പിറ്റലിലെ സ്റ്റാഫ് പലപ്രാവശ്യം പല വിധത്തില്‍ നമ്മളുമായി ബന്ധപെട്ട്, പണം ഇല്ലാതതാണ് പ്രശ്‌നമെങ്കില്‍ ഒന്നര പിന്നെ ഒന്നേകാലായി അവസാനം ഒന്നിന് ഓപ്പറേഷന്‍ചെയ്ത് തരാമെന്നും പറഞ്ഞു. നമ്മള്‍ ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയാണ് എന്ന ഒറ്റ ഓപ്ഷനലിലും .

അതിലിടക്ക് ജില്ലാ പഞ്ചായത്ത് മെമ്പറെ വിളിച്ച് ജില്ലാ ആശുപത്രിയില്‍ ഐ സി യു ഒഴിവുണ്ടോ എന്നൊന്നന്വേഷിക്കാന്‍ സഹോദരന്‍ അവരോട് പറഞ്ഞതനുസരിച്ച് അവര്‍ വിളിച്ചപ്പോള്‍ ഐ സി യുവില്‍ ഒഴിവുണ്ടെന്നും അറിഞ്ഞു.

അപ്പോഴേക്കും അത് വരെയുള്ള ബില്ല് 10,0 00 ആയി. രാവിലെ മൂന്നിന് എഡ്മിറ്റാക്കി വൈകുന്നേരം മൂന്നാകുമ്പോഴേക്ക് ബില്ല് 24000 ത്തിനടുത്തായി. അവിടത്തെ ICU ആംബുലന്‍സില്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് ,ആമ്പുലന്‍സ് വാടക 2000 വേറെ.

കണ്ണൂര്‍ ജില്ലാ ഹോസ്പിറ്റലിലെ കാര്‍ഡിക് വിഭാഗം ഡോക്ടര്‍ നവനീത് അച്ഛനെ പരിശോധിച്ചു. ടെസ്റ്റ് ചെയ്ത റിസല്‍ട്ട് കണ്ടപ്പോള്‍ തന്നെ ഡോക്ടര്‍ പറഞ്ഞു ക്രിയാറ്റിന്‍ കൂടുതലാണ് ഈ അവസ്ഥയില്‍ ആഞ്ചിയോ ഗ്രാം ചെയ്താല്‍ ശ്വാസതടസ്സം കൂടുമെന്നും ഒരു ദിവസത്തേക്ക് മരുന്നിനെഴുതി നാളെ രാവിലെ രക്തം ടെസ്റ്റ് ചെയ്ത് ക്രിയാറ്റിന്‍ കുറഞ്ഞെങ്കില്‍ നാളെ ആഞ്ചിയോ ഗ്രാം ചെയ്യാമെന്നും പറഞ്ഞു.

അതിനിടയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്ലാത അച്ഛന് കാര്‍ഡുണ്ടാക്കാനുള്ള ഹെല്‍പ്പുംആശുപത്രി അധികൃതര്‍ ചെയ്തു തന്നു .പിറ്റേന്ന് രക്തം ടെസ്റ്റു ചെയ്തപ്പോളും ക്രിയാറ്റിന്‍ കുറഞ്ഞില്ല. രണ്ടാഴ്ചത്തേക്ക് മരുന്നെഴുതി , രണ്ടാഴ്ച മരുന്നു കുടിച്ച് രക്തം ടെസ്റ്റ് ചെയ്തു വരാന്‍ പറഞ്ഞ് അവിടെ നിന്ന് പിറ്റേ ദിവസം ഡിസ്ചാര്‍ജായി.

പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടേഴ്‌സ് എത്രയും വേഗം ഒന്നര ലക്ഷം രൂപ കെട്ടി ആഞ്ചിയോ പ്ലാസ്റ്റി ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ നവനീത്പറഞ്ഞത് രണ്ടാഴ്ച ഗ്യാപ്പ്.രണ്ടാഴ്ച കഴിഞ്ഞ് അച്ഛനെ ജനറല്‍ ഹോസ്പി റ്റലില്‍ അഡ്മിറ്റാക്കി. ECG,TMT ECO test ,blood ടെസ്റ്റ് എന്നിവ ചെയ്തു. ക്രിയാറ്റിന്‍ കുറഞ്ഞതിനാല്‍ പിറ്റേ
ദിവസംഅച്ഛനെആഞ്ചിയോ ഗ്രാം ചെ
യ്തു, ബ്ലോക്കില്ല ,മസിലിന്റെ പ്രശ്‌നമാണ്, മരുന്ന് കുടിച്ചാല്‍ മതി എന്ന് പറഞ്ഞ്അന്ന് തന്നെ ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തി .

സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപതിയില്‍ നിന്ന്ഒന്നര ലക്ഷം പറഞ്ഞ ചികിത്സ കണ്ണൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ ഒരു ചിലവു
മില്ലാതെ നടന്നു. നല്ല ചികിത്സ ,രോഗിക്കും കൂടെ നില്‍ക്കുന്ന ആള്‍ക്കും ഉച്ഛ ഭക്ഷണം DYFI ക്കാരുടെ വക , വൈകുന്നേരത്തെ ചപ്പാത്തിയും കറിയും ലീഗ്കാരുടെ വക .

സന്തോഷം കൊണ്ട് നവനീത് ഡോക്ടറെ കണ്ട് ഒരു ഗിഫ്റ്റ് സ്വീകരിക്കണമെന്ന് പറഞ്ഞ ഞങ്ങളോട് എനിക്കുള്ള ശമ്പളം ഗവണ്‍മെന്റ് തരുന്നുണ്ടെ
ന്ന് പറഞ്ഞ് അദ്ധേഹം ഞങ്ങളെ അത്ഭുതപ്പെ
ടുത്തി.വലിയ കഴുത്തറപ്പന്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഡോക്ടര്‍ നവനീതിനെ പോലുള്ള
വരെ കണ്ട് പഠിക്കട്ടെ. ഇപ്പോള്‍ അച്ഛന്‍ സുഖമായിരിക്കുന്നു ‘ ഇത് വായിച്ച് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തില്‍ പരമാവധി ഷെയര്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നു.

പ്രദീപന്‍ മാക്കുറ്റി മാനന്തേരി