കൂടുതല്‍ സ്വര്‍ണ്ണവും സ്വത്തും ആവശ്യപ്പെട്ട് നവവധുവിനെപീഡിപ്പിച്ചതിന്ഭര്ത്താവിന്റെയും അമ്മായിയമ്മയുടെയും പേരില്‍ പൊലീസ് കേസെടുത്തു.
പെരിങ്ങോം: കൂടുതല്‍ സ്വര്‍ണ്ണവും സ്വത്തും ആവശ്യപ്പെട്ട് നവവധുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും പേരില്‍ പൊലീസ് കേസെടുത്തു.
കാങ്കോല്‍ കുണ്ടയം കൊവ്വലിലെ ശ്രീനിലയത്തില്‍ അന്‍ഷയുടെ(25)പരാതിയിലാണ് ഭര്‍ത്താവ് തൃശൂര്‍ ചാലക്കുടി അന്നനാട്ടിലെ നീലാംബരിയില്‍ മേഹുല്‍ മുരളി(32) അമ്മായിയമ്മ ഹേമലത മുരളി(58) എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.
2023 ഡിസംബര്‍ 28 ന് വിവാഹിതരായ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചുവരുന്നതിനിടയില്‍ പീഡിപ്പിച്ചതായാണ് പരാതി.