കെ.എഫ്.സി ചിക്കന്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു.

തളിപ്പറമ്പ്: കെന്റകി ഫ്രൈഡ് ചിക്കന്‍(കെ.എഫ്.സി)യുടെ പുതിയ ഔട്ട്‌ലെറ്റ് ചിറവക്കിലെ മൊട്ടമ്മല്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആദ്യ വില്‍പ്പന കെ.ഷാജി സ്വീകരിച്ചു.

മൊട്ടമ്മല്‍ രാമദാസ്, മൊട്ടമ്മല്‍ രാഹുല്‍ പി.പി.സിദ്ദിഖ്, പി.വി.ശ്രീജിത്ത്, ജ്യോതിഷ്, സന്ദീപ്, സുധീഷ് സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.