ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം.

പിലാത്തറ: ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക സൂചന.

പിലാത്തറയിലെ റൂട്ട്് മാര്‍സ് ട്രേഡഴേസ് ഷോറൂമിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ തീപിടുത്തമുണ്ടായത്.

ഇലക്ട്രിക്ക് സ്‌ക്കൂട്ടറിന്റെ ബാറ്ററി റീച്ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.

ഈ സമയം ഷോറൂമിനകത്ത് ഉണ്ടായിരുന്ന സ്‌ക്കൂട്ടറുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ വലിയ നഷ്ടം ഒഴിവായി.

ഷോറൂമിനകത്ത് ഉണ്ടായിരുന്ന നിരവധി ബാറ്ററികളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു.

കൂടാതെ ഷോറൂമിന്റെ ചുമരുകള്‍ക്കും നാശനഷ്ടം നേരിട്ടു.

മേലേത്തടം മുരളീധരന്‍, മഹേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷോറും അടുത്തകാലത്താണ് പ്രവര്‍ത്തനം തുടങ്ങിയത്.

വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി, ഫയര്‍ഫോഴ്‌സ് മെക്കാനിക്ക് മണിയന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ

വിശാല്‍, സത്യന്‍, ജിജേഷ്, ഡ്രൈവര്‍ ലതീഷ്, ഹോംഗാര്‍ഡുമാരായ ഗോവിന്ദന്, രാജീവന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.