പ്രശാന്തും ദേവിയും-എന്റെ മോഹങ്ങള്‍ പൂവണിഞ്ഞിട്ട് ഇന്നേക്ക് 41 വര്‍ഷം.
1982 നവംബര്‍-26 നാണ് ഭദ്രന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു റിലീസ് ചെയ്തത്.
41 വര്‍ഷങ്ങള്‍ക്കിടയില്‍ വെറും 12 സിനിമകള്‍ മാത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്തത്.
ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പ്രത്യേകതകളുള്ളതാണ് ഭദ്രന്റെ 12 സിനിമകളും.
സിനിമകളുടെ നിര്‍മ്മാണച്ചെലവ് കൂട്ടുന്ന കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ ഗുഡ് ലിസ്റ്റില്‍ പെടാതെ പോയതായിരിക്കാം ഭദ്രന് കൂടുതല്‍ സിനിമകള്‍ക്ക് അവസരമില്ലാതെ പോയതെന്ന് തോന്നുന്നു.
1983 ല്‍ ചങ്ങാത്തം, 84 ല്‍ ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, 86 ല്‍ പൂമുഖപ്പടിയില്‍ നിന്നെയുംകാത്ത്, 87 ല്‍ ഇടനാഴിയില്‍ ഒരു കാലൊച്ച, 90 ല്‍ അയ്യര്‍ ദി ഗ്രെയിറ്റ്, 91 ല്‍ അങ്കിള്‍ ബണ്‍, 95 ല്‍ സ്ഫടികം, 96 ല്‍ യുവതുര്‍ക്കി, 99 ല്‍ ഒളിമ്പ്യന്‍ അന്തോണി ആദം, 203 ല്‍ വെള്ളിത്തിര, 2005 ല്‍ ഉടയോന്‍ എന്നീ സിനിമകളാണ് ഭദ്രന്‍ സംവിധാനം ചെയ്തത്.
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ആദ്യസിനിമയുടെ കഥ, തിരക്കഥ, സംഭാഷണവും ഭദ്രന്‍ തന്നെയാണ് നിര്‍വ്വഹിച്ചത്.
ബീബീസ് കമ്പയിന്‍സ് എന്ന ബാനറില്‍ ബാബു പോള്‍, ബേബി പോള്‍, ബോബന്‍ നടക്കാവില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.
ശങ്കര്‍, മോഹന്‍ലാല്‍, നെടുമുടിവേണു, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, ആലുംമൂടന്‍, മേനക. കലാരഞ്ജിനി, ടി.ആര്‍.ഓമന, ഉണ്ണിമേരി എന്നിവരായിരുന്നു പ്രധാന നടീനടന്‍മാര്‍.
മെല്ലി ഇറാനി ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിഗും നിര്‍വ്വഹിച്ചു.
എസ്. കൊന്നനാട്ടാണ് കലാസംവിധായകന്‍. പരസ്യം എസ്.എ.നായര്‍.
ബിച്ചു തിരുമല, പുതിയങ്കം മുരളി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് വി.ദക്ഷിണാമൂര്‍ത്തി.
ത്യാഗരാജ, സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ 11 ഗാനങ്ങളാണുള്ളത്.
ഗാനങ്ങള്‍-
1-ആഷാഢമേഘങ്ങള്‍-യേശുദാസ്, എസ്.ജാനകി.
2-ലൗ ടു-വിക്രം, അനിത ചന്ദ്രശേഖര്‍.
3-നനഞ്ഞുനേരിയ പട്ടുറുമാല്‍-യേശുദാസ്, എസ്.ജാനകി.
4-ഓരേ പുലരിയും-യേശുദാസ്.
5-തമ്പുരു താനെ ശ്രുതിമീട്ടി-എസ്.ജാനകി.
കീര്‍ത്തനങ്ങള്‍-
1-ചക്കിനി രാജ-ത്യാഗരാജ-എം.ബാലമുരളികൃഷ്ണ, എസ്.ജാനകി.
2-ദര്‍ബാരി കാനഡ രാഗത്തിലുള്ള വയലിന്‍-
3-ക്ഷീരസാഗര-ത്യാഗരാജ-യേശുദാസ്.
4-മനസുലോനി-ത്യാഗരാജ-യേശുദാസ്.
5-രഘുവരാ-ത്യാഗരാജ-എം.ബാലമുരളികൃഷ്ണ, യേശുദാസ്, എസ്.ജനകി.
6-താ തൈ തകിടതക-യേശുദാസ്.