ഇ.ടി.സി-പൂമംഗലം-മടക്കാട്‌റോഡ് ശോച്യാവസ്ഥ പരിഹരിക്കണം-മുസ്ലിംലീഗ് മന്ത്രിക്ക് നിവേദനം നല്‍കി-

തളിപ്പറമ്പ്: ഇ.ടി.സി-പൂമംഗലം-മഴൂര്‍-പന്നിയൂര്‍-പടപ്പേങ്ങാട്-മടക്കാട് പി.ഡബ്ല്യുഡി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൂമംഗലം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി.

മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.അഹമ്മദ്, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ.ഷൗക്കത്തലി, ദുബൈ കെഎംസിസി കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. എം.ഹൈദര്‍, ബഹ്‌റൈന്‍ കെഎംസിസി ചാപ്റ്റര്‍ കാര്യദര്‍ശി പി.പി.ഉബൈദുള്ള പൂമംഗലം,

ശാഖ മുസ്ലിം ലീഗ് ഭാരവാഹികളായ കെ.മുഹമ്മദലി ഹാജി, കെ.ലിയാക്കത്തലി, എ.പി.സക്കീര്‍ ഹുസൈന്‍, പി.പി.നിയാസ് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

റോഡിന്റെ കാര്യത്തില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാടാണ് മന്ത്രിയില്‍നിന്നും ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മുന്‍ കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി. നാരായണന്‍, കുറുമാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവന്‍ പാച്ചേനി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

(റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്).