38 ലിറ്റര്‍ വിദേശമദ്യവും ഓട്ടോറിക്ഷയും സഹിതം യുവാവ് അറസ്റ്റില്‍

ആലക്കോട്: ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 38 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍.

ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.കെ.തോമസും സംഘവും നടത്തിയ റെയ്ഡിലാണ് പെരിങ്ങാലയില്‍ വെച്ച്

അനുവദനീയമായ അളവില്‍ കൂടുതല്‍ (38 ലിറ്റര്‍) വിദേശ മദ്യം കെ.എല്‍-60 ഇ .486 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തി കൊണ്ടുവന്ന കുറ്റത്തിന് തിരുമേനി കോക്കടവ് താമസിക്കുന്ന മണ്ഡപത്തില്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ എം.വി.ജോബിന്‍സ് (38)പിടിയിലായത്.

ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി.വി.ബിജു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്)എം.സുരേന്ദ്രന്‍, സിവില്‍ എക്‌സൈസസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, വി.ധനേഷ്, ടി.പ്രണവ് ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു