കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ്

കണ്ണൂര്‍: 2022 നവംബര്‍ മുതല്‍ 2 വര്‍ഷക്കാലം കണ്ണൂര്‍ സിറ്റി ജില്ലയിലെ പോലീസിനെ കരുത്തോടെ നയിച്ച് പാലക്കാട് ജില്ലയിലേക്ക് ട്രാന്‍സ്ഫറായി പോകുന്ന കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കണ്ണൂര്‍ സിറ്റി ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

പോലീസ് സൊസൈറ്റി ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി.

കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് പി.എ.ബിനു മോഹന്‍ അധ്യക്ഷത വഹിച്ചു.

അഡീഷണല്‍ എസ്.പികെ.വി.വേണുഗോപാലന്‍, എ.എസ്.പി ട്രെയിനി കാര്‍ത്തിക്ക്, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗംപി.വി.രാജേഷ്, കെ.പി.ഒ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഷൈജു മാച്ചാത്തി, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ.രാജേഷ്, കെ.പി.ഒ ജില്ലാ പ്രസിഡന്റ് വി.വി.സന്ദീപ് കുമാര്‍, കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ടി.പ്രജീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കമ്മീഷണര്‍ അജിത് കുമാര്‍ മറുപടി പ്രസംഗം നടത്തി.

ചടങ്ങില്‍ കെ.പി.ഒ ജില്ലാ സെക്രട്ടറി വി.സിനീഷ് സ്വാഗതവും, കെ.പി.ഒ.എ ജില്ലാ വൈസ്. പ്രസിഡന്റ് എന്‍.പി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.