അഞ്ചരലിറ്റര്‍ മദ്യം- യുവാവ് പിടിയില്‍

തളിപ്പറമ്പ്: അഞ്ചരലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി.

പട്ടുവം മംഗലശേരിയിലെ പള്ളിപ്പുറത്ത് വീട്ടില്‍ പി.രവീന്ദ്രന്‍(36)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ

പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉല്ലാസ് ജോസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

തളിപ്പറമ്പ റെയിഞ്ച് പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രവീന്ദ്രന്‍ കുടുങ്ങിയത്.

പട്ടുവം വെള്ളിക്കീല്‍ റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. രവീന്ദ്രന്റെ പേരില്‍ അബ്കാരി കേസെടുത്തു.