എക്‌സൈസില്‍ ഓണം തുടങ്ങി-കഞ്ചാവ്, ചാരായം, വിദേശമദ്യം-മൂന്ന് കേസുകള്‍ ആറ് പ്രതികള്‍

തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി, തളിപ്പറമ്പ് എക്‌സൈസ് കഞ്ചാവും ചാരായവും മദ്യവും ഉള്‍പ്പെടെ പിടികൂടി.

ആറുപേര്‍ക്കെതിരെ കേസെടുത്തു.

ഇന്നലെ തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ മദ്യവില്‍പ്പന നടത്തിയതിന് ചേരാന്‍ കുഞ്ഞിരാമന്റെ പേരിലും പയ്യന്നൂരില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ മദ്യവില്‍പ്പന നടത്തിയതിനു കെ.രാജന്റെ പേരിലും കേസെടുത്തു.

ആലക്കോട് എക്‌സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 5-ലിറ്റര്‍ ചാരായവുമായി പിടിയിലായ സി.വി.ബാലന്‍, കെ.ബാബു എന്നിവരുടെ പേരിലും കേസെടുത്തു.

തളിപ്പറമ്പ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അഷ്റഫ് മലപ്പട്ടത്തിന്റ നേതൃത്വത്തില്‍ 15 ഗ്രാം കഞ്ചാവ് കൈവശംവെച്ചതിന് വാസുദേവന്‍, നൗഷാദ് എന്നിവരുടെ പേരിലും കേസെടുത്തു.

പയ്യന്നൂര്‍-തളിപ്പറമ്പ് താലൂക്ക് പരിധിയില്‍ റെയിഡ് ശക്തമാകുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷ് പറഞ്ഞു.