മുസ്ഥഫക്ക നാടിന്റെ മുത്ത്-ഇത്തരം ആളുകള്‍ നമ്മുടെ അഭിമാനം.
തളിപ്പറമ്പ്: കുഴിയിലെ അത്യാപത്തുകള്‍ മറ്റുള്ളവര്‍ക്ക് ബാധിക്കരുതെന്ന് കരുതുന്ന ഒരാള്‍.
ഏഴോം സ്വദേശി മുസ്തഫ.
പയ്യന്നൂരിലേക്ക് പോകുന്ന ഭാഗത്ത് കുപ്പം പാലം കഴിഞ്ഞ ഉടനെയുള്ള ദേശീയപാതയിലാണ് റോഡില്‍ വന്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തന്റെ സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍ വീണപ്പോള്‍ ഉണ്ടായ പ്രശ്‌നം മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന് കരുതിയാണ് ഇദ്ദേഹം
മറ്റൊരിടത്തുനിന്നും മണ്ണ് കൊട്ടയിലെടുത്ത് കൊണ്ടുവന്ന് തിരക്കേറിയ ദേശീയപാതയില്‍ കുഴിയടക്കാന്‍ ശ്രമിച്ചത്.
ആദരിക്കേണ്ടത് ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെയല്ലേ-ലക്ഷങ്ങളുടെയും കോടികളുടെയും കാറുകളില്‍ റോഡിലെ
ഗട്ടറുകളുടെ ദുരിതമറിയാതെ സഞ്ചരിച്ച് തിമിര്‍ക്കുന്നവര്‍ ഇത്തരം മനുഷ്യരെ കാണാതെ പോകുന്നതില്‍ അല്‍ഭുതമില്ല.
പൗരധര്‍മ്മത്തിന്റെ യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം ആളുകളെ അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.