ഡോക്ടര്‍ വ്യാജനാണോ എന്നറിയാന്‍ കഴിഞ്ഞില്ലെന്ന് പോലീസ്
തളിപ്പറമ്പ്: വ്യാജനെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടര്‍ക്കെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ്.
തളിപ്പറമ്പ് ബ്രാഞ്ച് ഐ.എം.എ സെക്രട്ടെറി ഡോ.യു.അരുണ്‍ ശങ്കര്‍ നല്കിയ പരാതിക്കുള്ള മറുപടിയിലാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ ഇക്കാര്യം അറിയിച്ചത്.
കുറുമാത്തൂരിലെ ഒരു ക്ലിനിക്കില്‍ കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ജോലിചെയ്ത എം.ബി.ബി.എസ്, എം.ഡി ബിരുദധാരിയെന്ന് അവകാശപ്പെട്ട ഡോക്ടര്‍ക്കെതിരെയാണ് ഐ.എം.എ തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നത്.
ക്ലിനിക്ക് നടത്തുന്നവര്‍ മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ചോദിച്ചതിന് ശേഷം പ്രാക്ടീസിന് വരാറില്ലെന്നും കോഴിക്കോട് സ്വദേശിയായ ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും പോലീസ് പറയുന്നു.
ആള് സ്ഥലത്തില്ലാത്തതിനാല്‍ മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റോ രജിസ്ട്രേഷന് വിവരങ്ങളോ പരിശോധിക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റ് നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും എസ്.എച്ച്.ഒ ഐ.എം.എ സെക്രട്ടെറിയെ രേഖാമൂലം അറിയിച്ചു.