എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.

കണ്ണൂര്‍: എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കണ്ണൂര്‍ ജില്ലയിലെ എക്സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.

വിജയികള്‍ക്ക് ഉപഹാരവിതരണവും നടത്തി.

ചടങ്ങില്‍ എക്‌സൈസ സംഘടന ജില്ല പ്രസിഡന്റ് വി.സി.സുകേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജന.സെക്രട്ടറി കെ.സന്തോഷ്‌കുമാര്‍ മുഖ്യാതിഥിയായിരുന്നു.

എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ഷാജി സംസ്ഥാന കൗണ്‍സിലര്‍ വി.വി.ഷാജി, ജില്ല ട്രഷറര്‍ കെ.എ.പ്രനില്‍കുമാര്‍, മുന്‍ ജില്ല പ്രസിഡന്റ് എ.പി.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

ജില്ല സെക്രട്ടറി കെ.രാജേഷ് സ്വാഗതവും വെസ് പ്രസിഡന്റ് നെല്‍സണ്‍ ടി തോമസ് നന്ദിയും പറഞ്ഞു