ഒരു തൂങ്ങിമരണവും ഒരു വീണുമരണവും രണ്ടും തളിപ്പറമ്പില്‍
തളിപ്പറമ്പ്: ബിഹാര്‍ സ്വദേശിയായ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍.

സമസ്തി പൂര് ജില്ലയിലെ സെച്ചോപൂര്‍ സ്വദേശി സുജിത് കുമാര്‍ മഹാതോ (44) ആണ് മരിച്ചത്.
തൃച്ചംബരത്ത് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു.
25 ന് രാവിലെയാണ് കോണിപ്പടിയുടെ തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടത്.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പട്ടു.
വനപ്പുഴയിലെ പാലങ്ങാട് വീട്ടില്‍ അനീഷ് കുമാറിന്റെ ഹെല്‍പ്പറായി ജോലി ചെയ്തു വരികയായിരുന്നു.
തളിപ്പറമ്പ്: ഒഡീഷ സ്വദേശിയെ കുറുമാത്തൂരില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഒഡിഷ ബാലാകിര ബോധ് സ്വദേശി പ്രാമിറ്റ് മഹാകുഡ് (21) നെയാണ് കൂനം റോഡിലെ കെ.പി.എ.പ്ലാസ്റ്റിക് കമ്പനിയുടെ കോമ്പൗണ്ടിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
