തളിപ്പറമ്പിലേക്ക് പണമില്ല, കൊല്ലത്തേക്ക് ആവാം.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അനുവദിച്ച കുടുംബകോടതി തുടങ്ങാന്‍ പണമില്ല, കൊല്ലത്ത് പുതിയ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ് കേസുകള്‍ക്കായി പ്രത്യേക കോടതിക്ക് അനുമതി.

തളിപ്പറമ്പില്‍ കുടുംബകോടതി ആരംഭിക്കാന്‍ ഒന്നര വര്‍ഷം മുമ്പ് തന്നെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല.

തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ സെക്രട്ടെറി ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിനുള്ള മറുപടിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളും കടമെടുക്കുന്ന കാര്യത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും കാരണം വാമ്പത്തിക പ്രയാസമായതിനാല്‍ കോടതി ആരംഭിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.

സ്ഥലം എം.എല്‍.എയായ എം.വി.ഗോവിന്ദനെ സമീപിച്ചപ്പോഴും മറുപടി ഇതുപോലെ തന്നെയായിരുന്നു.

എന്നാല്‍ അതിനിടയില്‍ 2024 ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് കൊല്ലത്ത് പുതിയ കോടതി തുടങ്ങാന്‍ തീരുമാനിച്ചത്. ഇവിടേക്ക് ആവശ്യമായ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.