ഫര്‍സീന്‍ മജീദിനെതിരെ കാപ്പ–പിണറായി നരേന്ദ്ര മോദിക്ക് പഠിക്കുന്നു-വി.രാഹുല്‍.
തളിപ്പറമ്പ്: ന്യൂനപക്ഷങ്ങള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്ന മോദി സര്‍ക്കാരിന്റെ അതേ നയമാണ് പിണറായി സര്‍ക്കാര്‍ തുടരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് വി.രാഹുല്‍.
ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തിയ നടപടി പിണറായിയുടെ ഭീരുത്വമാണ് വെളിവാക്കുന്നത്. നേരത്തെ അലന്‍, താഹ എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പിണറായി
പോലീസ് ഇപ്പോള്‍ ഫര്‍സീനെതിരെ കാപ്പ ചുമത്തിയതിന്റെ കാരണം ന്യൂനപക്ഷങ്ങളോടുള്ള വിരോധമാണെന്നും വി.രാഹുല്‍ ആരോപിച്ചു.
ഫര്‍സീനെതിരെ കാപ്പ ചുമത്തിയ നടപടി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും രാഹുല്‍ പ്രസ്താവനയില്‍ പറഞ്ഞു.