ഏഴാം നിലയില്‍ നിന്ന് വീണു പക്ഷെ, രക്ഷപ്പെട്ടു.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ 7-ാം നിലയില്‍ നിന്ന് താഴെ വീണ മധ്യവയസ്‌ക്കന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.
കണ്ണൂര്‍ മഞ്ചപ്പാലം സ്വദേശി വിനയന്‍(51) ആണ് ഇന്ന് രാവിലെ മെഡിക്കല്‍ കോളേജിന്റെ ഏഴാം നിലയില്‍ നിന്ന് വീണത്.
ഇദ്ദേഹത്തിന്റെ ചികില്‍സയില്‍ കഴിയുന്ന മകളെ കാണാന്‍ എത്തിയതായിരുന്നു.
വീണത് ഷീറ്റിന് മുകളിലായതകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാലിന് പൊട്ടലുകളുള്ള വിനയന്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.