കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ക്ക് അന്ത്യാഞ്ജലി-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം കൂനത്ത്.

തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരനും സി.പി.എം നേതാവുമായ കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ക്ക്(80) നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലയിയര്‍പ്പിച്ചു.

രാവിലെ 8 ന് തളിപ്പറമ്പ് സി പി എം ഏരിയാ കമ്മറ്റി ഓഫീസായ ഇ.എം.എസ് മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം.വി.ജയരാജന്‍, സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ്, പ്രഫ.ഇ.കുഞ്ഞിരാമന്‍, ടി.കെ.ഗോവിന്ദന്‍, പി.കെ.ശ്യാമള, ബി.ജെ.പി.സംസ്ഥാനസമിതി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം സെക്രട്ടെറി ചെങ്ങുനി രമേശന്‍, കോണ്‍ഗ്രസ് നേതാക്കളായ ടി.ജനാര്‍ദ്ദനന്‍, പി.കെ.സരസ്വതി, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, സി.പി.ഐ നേതാക്കളായ പി.കെ.മുജീബ്‌റഹ്‌മാന്‍, കേരളാ കോണ്‍ഗ്രസ് എം നേതാവ് ജയിംസ് മരുതാനിക്കാട്ട് എന്നിവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

തളിപ്പറമ്പ് നഗരസഭക്ക് വേണ്ടി വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, സ്ഥിരം
സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍, മുന്‍ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് എന്നിവരും ആദരാഞജലിയര്‍പ്പിച്ചു.

തുടര്‍ന്ന് കരിമ്പം മൈത്രിനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കൂനത്തെ മകന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചശേഷം കൂനം പൊതുശ്മശാനത്തില്‍ മൂന്നരയോടെ സംസ്‌ക്കരിക്കും.