തീപിടിത്തം-അറുപതേക്കറോളം സ്ഥലത്ത് തീപടര്‍ന്നു-പിന്നില്‍ സമൂഹവിരുദ്ധര്‍.
തളിപ്പറമ്പ്: മുടിക്കാനത്തും കാരക്കുണ്ടിലും വന്‍തീപിടുത്തം, പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സൂചന.
രാവിലെ 9.30 മുതല്‍ കാരക്കുണ്ടിലെ ഏറോസിസ്‌കോളേജിന്റ പരിസരത്താണ് ആദ്യം തീ കണ്ടത് പിന്നീട് ഉദ്ദേശം 50 ഏക്കര്‍ സ്ഥലത്തേക്ക് വ്യാപിച്ചു.
പുല്ലിനും കുറ്റിക്കാടിനും വിറകിനായി കൂടിയിട്ട ഉണങ്ങിയ മരത്തിനും തീ പിടിച്ചു.
കനത്ത കാറ്റ് ഉണ്ടായതിനാല്‍ തീപെട്ടെന്ന് വ്യാപിച്ചു.
സാമൂഹ്യ ദ്രോഹികള്‍ കരുതി കൂട്ടി തീയിടുന്നതാണെന്ന് നാട്ടുകാര്‍ അറിയിച്ചു.
അഗ്‌നി രക്ഷാസേനയുടെ വാഹനത്തിന് എത്താന്‍ സാധിക്കാത്ത സ്ഥലത്താണ് കൂടുതലും തീ പിടിത്തം ഉണ്ടായത്.
വാഹനം എത്തുന്ന സ്ഥലങ്ങളില്‍ വെള്ളം പമ്പ് ചെയ്തും മറ്റിടങ്ങളില്‍ ബക്കറ്റില്‍ വെള്ളം കോരി ഒഴിച്ചും പച്ചിലകമ്പ് വെട്ടി എടുത്ത് അടിച്ചും മൂന്ന് മണിയോടെ തീക്കെടുത്തി.
ഉച്ചക്ക് ഒരു മണിയോടെ മുടിക്കാനത്ത് അംഗന്‍വാടിക്ക് സമീപത്തെ ഉദ്ദേശം 10 ഏക്കര്‍ സ്ഥലത്തെ അക്കേഷ്യ മരത്തോട്ടവും അതിലെ അടിക്കാട്ടും കത്തിനശിച്ചു.
വാഹനങ്ങള്‍ക്ക് എത്താന്‍ സാധിക്കാത്ത സ്ഥലത്താണ് തീപിടിച്ചത്.
2.30 മണിയോടെ തീയണച്ചു.
മുടിക്കാനത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും. കാരക്കുണ്ടില്‍ സ്വകാര്യ വ്യക്തിയുടെയും മിച്ചഭൂമിയിലുമാണ് തീപിടിച്ചത്.
ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. സഹദേവന്‍, ഗ്രേഡ് സീനിയര്‍ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ പി.വി. ദയാല്‍ എന്നിവരുടെ നേത്യത്വത്തിലാണ് തീക്കെടുത്തിയത്.
