പാചകവാതകം ചോര്‍ന്ന് തീപിടുത്തം

തളിപ്പറമ്പ്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് അതിഥി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം.

ഇന്നലെ ഉച്ചക്ക് ശേഷം രണ്ടോടെ കാരക്കുണ്ടിലാണ് സംഭവം.

തായലെപുരയില്‍ ചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.

സിലിണ്ടറില്‍ നിന്നുള്ള പൈപ്പില്‍ നിന്നാണ് തീ പടര്‍ന്നത്.

ഇതില്‍ നിന്നും അടുക്കളയിലെ വാതിലിന് തീപിടിച്ചു.

ഉടന്‍തന്നെ പ്രദേശവാസികള്‍ തീകെടുത്തിയെങ്കിലും പാചകവാതകം പുറത്തുവരുന്നത് തുടര്‍ന്നതിനാല്‍ അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പാചകവാതകചോര്‍ച്ച തടഞ്ഞ് അപകടം ഒഴിവാക്കിയത്.

ഏകദേശം പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.