വന്‍ തീപിടുത്തം-ഒന്നരയേക്കറോളം സ്ഥലം കത്തിനശിച്ചു.
മാതമംഗലം: മാതമംഗലം മിനി ഇന്‍ഡസ്ട്രിയല്‍ ഓഫീസ് പരിസരത്ത് വന്‍ തീപിടുത്തം.

ഒന്നരയേക്കറോളം സ്ഥലത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
തളിപ്പറമ്പ് സ്വദേശി ഷമീമിന്റെ ഉടമസ്ഥതയിലുള്ള മിനി
ഇന്‍ഡസ്ട്രിയല്‍ ഓഫീസിന് സമീപത്തെ പറമ്പിലാണ് തീപിടിച്ചത്.
വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിശമനസേന സ്‌റ്റേഷന്‍ ഓഫീസര്‍
പി.വി.അശോകന്‍, ഗ്രേഡ് അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍
എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
