വൈദ്യുതി കമ്പി ഉരസിയുണ്ടായ തീയില്‍ പത്ത് ഏക്രവയല്‍ പടര്‍ന്ന് കത്തി.

പിലാത്തറ: വൈദ്യുതി കമ്പി ഉരസിയുണ്ടായ തീപിടുത്തത്തില്‍ പത്ത് ഏക്ര വയലിലെ പുല്ലുകള്‍ കത്തി.

നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ നീണ്ട കൂട്ടായ പരിശ്രമത്തിലാണ് തീയണച്ചത്.

അറത്തില്‍ ചെറുപ്പാറ അങ്കണവാടിക്ക് താഴെ മുണ്ടന്‍ വയലില്‍ ശനിയാഴ്ച വൈകുന്നേരം 3.30 നാണ് തീ പടര്‍ന്നത്.

വയലിന് നടുവിലൂടെ കടന്നുപോകുന്ന വൈദ്യതി കമ്പികള്‍ തമ്മില്‍ ഉരസിയാണ് തീ ഉണ്ടായത്.

ശക്തമായ കാറ്റില്‍ മിനുട്ടുകള്‍ക്കകം തീപടര്‍ന്ന് വ്യാപിച്ചു.

കരഭാഗത്ത് തീപടര്‍ന്ന് പിടിക്കുന്നത് കൂട്ടായശ്രമത്തില്‍ തടയുകയായിരുന്നു.

പയ്യന്നൂര്‍ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പി.വി.നികേഷ് എന്നിവരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളാണ് തീയണച്ചത്.